NEWS UPDATE

6/recent/ticker-posts

റിപ്പബ്ലിക്ക് ദിന സന്ദേശമുയർത്തി മൈമൻ കലാ ക്ലബ് ടേബിൾ ടോക്ക് നവ്യാനുഭവമായി

കാസറകോട്: ഇന്ത്യന്‍ ഭരണ ഘടനയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥരാണെന്നും എല്ലാ വിഭാഗ ജനങ്ങള്‍ക്കും ജീവിക്കാനും പ്രവര്‍ത്തിക്കാനും അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭരണ ഘടന നല്കുന്നുമുണ്ടെന്നും മൈമന്‍ കലാ ക്ലബ് ടേബിള്‍ ടോക്ക്.[www.malabarflash.com]


അഡ്വ: രിഫാഹി ഹിമമി സഖാഫിയുടെ നേതൃത്വത്തില്‍ നടന്ന ടേബിള്‍ ടോക്ക് പുതുതലമുറക്ക് നവ്യാനുഭവമായി. ഹാഷിര്‍ അബ്ബാസ് ബള്ളൂര്‍ കീ നോട്ട് അവതരിപ്പിച്ചു. സഈദ് സഅദി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ സലാം സഅദി ബദ്രിയ നഗര്‍ ഉദ്ഘാടനം ചെയ്തു. 

ഇബ്രാഹിം മുണ്ടിയത്തടുക്ക, നജീബ് മാസ്റ്റര്‍ കുന്നില്‍, അഷ്‌റഫ് മാസ്റ്റര്‍ ബള്ളൂര്‍, ഡോ:സഫ്‌വാന്‍ കുന്നില്‍, തസ്ലീം കുന്നില്‍, ബാദുഷ ഹാദി സഖാഫി, ഫാറൂഖ് ബള്ളൂര്‍, അഹമ്മദ് അലി മൊഗര്‍, അസ്ഫര്‍ മജല്‍, ഷാനിഫ് എരിയല്‍, നൗഫല്‍ മൊഗര്‍, മുഹാസ് മൊഗര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
മിസ്ഹബ് കോട്ടക്കുന്ന് സ്വാഗതവും ജവാദ് മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments