Top News

കഠാര രാഷ്ട്രീയം അംഗീകരിക്കാനാവില്ല; ഔഫിന്റെ ഘാതകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം: കാന്തപുരം

കാഞ്ഞങ്ങാട്: കഠാര രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും പഴയകടപ്പുറത്തെ ഔഫിന്റെ ഘാതകര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാന്‍ അന്വേഷണം ശക്തമാക്കണമെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു.[www.malabarflash.com]


കാഞ്ഞങ്ങാട് പഴയകടപ്പുറത്ത് കേരളാ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് സമ്മേളനത്തില്‍ എത്തിയത്.

രാഷ്ട്രീയ കൊലപാതകങ്ങളാല്‍ അനാഥമാകുന്ന കുടുംബങ്ങളുടെ വേദന എല്ലാവരും തിരിച്ചറിയണം, അക്രമികളെ തള്ളിപ്പറയാന്‍ രാഷ്ട്രിയക്കാര്‍ ആര്‍ജ്ജവം കാട്ടണം, പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നത് നിറുത്തണം.

ഔഫിന്റെ കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്ത് കൊണ്ടുവരണം. ഇസ്ലാം സമാധാനമാണ് വിഭാവനം ചെയ്യുന്ന്. അത് കൊണ്ട് ഞങ്ങള്‍ അക്രമ മാര്‍ഗം സ്വീകരിക്കില്ല. അതേസമയം അക്രമത്തെ ഒരു നിലക്കും അംഗീകരിക്കുകയുമില്ല. രാജ്യത്തെ നിയമ വ്യവസ്ഥക്കുള്ളില്‍ നിന്ന് അക്രമികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കും.

ഔഫിന്റെ വീട് നിര്‍മാണത്തിന് യൂണിറ്റുകള്‍ വഴി സംഹരിച്ച ഫണ്ട് കാന്തപുരം ഏറ്റുവാങ്ങി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിച്ചു.

പി എസ് ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, യു പി എസ് തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാല്‍ ഹാദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പ്രാഫ. യു സി അബ്ദുല്‍ മജീദ്, ഹാമിദ് ചൊവ്വ, ലത്തീഫ് സഅദി പഴശ്ശി മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ബഷീര്‍ മങ്കയം മുഹമ്മദ് പാത്തൂര്‍, സി എല്‍ ഹമീദ് ചെമ്മനാട്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, വി.സി. ബശീര്‍ പുളിക്കൂര്‍. ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂര്‍. ഹസൈനാര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, ഹമീദ് മൗലവി കൊള വയല്‍,ഹമീദ് മദനി കാഞ്ഞങ്ങാട് , ജബ്ബാര്‍ മിസ്ബാഹി തുടങ്ങിയവര്‍ പങ്കെടുത്തു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വഗതവും സത്താര്‍ പഴയകടപ്പുറം നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post