ബേക്കൽ: കാറില്‍ കടത്തുകയായിരുന്ന രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന നാലു കിലോ സ്വര്‍ണവുമായി കര്‍ണാടക സ്വദേശികളായ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. ബല്‍ഗാം ജില്ലയിലെ സഹപുര് സ്വദേശികളായ തുഷാര്‍ ജാദവ് (27), ജ്യോതിറാം മാനെ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11.45 ഓടെ ബേക്കലിനടുത്ത് പള്ളിക്കര ടോള്‍ ബൂത്തിന് സമീപത്തുനിന്നാണ് സ്വര്‍ണം പിടികൂടിയത്. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറിന്റെ പിന്‍സീറ്റില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചനിലയിലായിരുന്ന സ്വര്‍ണം.
മൂന്ന് കട്ടികളായും ഒരു പ്ലാസ്റ്റിക് കവറില്‍ ചീളുകളായുമാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കോഴിക്കോട്ടുനിന്ന് മുംബൈയിലേക്കു പോകുകയായിരുന്നു സംഘം.
കാസറകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി. രാജീവന്, ഹെഡ് ഹവില്ദാരമാരായ കെ. ചന്ദ്രശേഖര, കെ. ആനന്ദ, എം. വിശ്വനാഥ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്.
കാസറകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി. രാജീവന്, ഹെഡ് ഹവില്ദാരമാരായ കെ. ചന്ദ്രശേഖര, കെ. ആനന്ദ, എം. വിശ്വനാഥ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടത്തിയത്.
Post a Comment