Top News

കോവിഡ് സുരക്ഷാ നടപടികള്‍ പാലിച്ചില്ല; ദുബൈയില്‍ രണ്ട് ജിമ്മുകളും ഒരു വ്യാപാര സ്ഥാപനവും പൂട്ടിച്ചു

ദുബൈ: കോവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്ച കണ്ടെത്തിയത്.[www.malabarflash.com]

മാസ്‍ക് ധരിക്കാതിരിക്കല്‍, സാമൂഹിക അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 28 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ബര്‍ഷ, സൂഖ് അല്‍ കബീര്‍, അല്‍ മുറാര്‍, അല്‍ ബറഷ, അല്‍ നഹ്‍ദ, ബുര്‍ജ് ഖലീഫ, അല്‍ ഖൂസ്, അല്‍ ബദാ എന്നിവിടങ്ങളിലും വിവിധ ഷോപ്പിങ് മാളുകളിലുമായിരുന്നു പരിശോധന.


രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം വര്‍ദ്ധിച്ചതിന് പിന്നാലെ വിവിധ മേഖലകളില്‍ ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തിവരുന്നത്.

Post a Comment

Previous Post Next Post