Top News

കുഞ്ഞാലിക്കുട്ടി നിയമസഭയിലുണ്ടാകുന്നത് നല്ലത്, പ്രതിപക്ഷത്തായിരിക്കും; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത് പ്രതിപക്ഷത്തായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.[www.malabarflash.com]


കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാര്‍ട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. 

നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാകുന്നത് വളരെ സഹായകരമായ ഒരു നിലപാട് തന്നെയാണ്. അതില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ല'. മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Post a Comment

Previous Post Next Post