കാഞ്ഞങ്ങാട് : അബ്ദുല്‍ റഹ് മാന്‍ ഔഫിന്റെ കുടുംബത്തിന് വേണ്ടി കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പഴയ കടപ്പുറത്ത് നിര്‍മ്മിക്കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന് സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുറ്റിയടിക്കല്‍ നിര്‍വ്വഹിച്ചു.[www.malabarflash.com]
സയ്യിദ് ഇസ്മായില്‍ തങ്ങള്‍ അസ്ഹര്‍ കുണിയ പ്രാര്‍ഥന നിര്‍വ്വഹി ച്ചു. പഴയ കടപ്പുറം ജമാഅത്ത് പ്രസിസണ്ട് പി കെ മഹമൂദ് ഹാജി, ജമാഅത്ത് ഖതീബ് അബ്ദുല്‍ മജീദ് അമാനി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് അബൂബക്കര്‍ മുസ്ല്യാര്‍, അബ്ദുല്‍ റഹ് മാന്‍ ഹാജി ബഹറൈന്‍, മടിക്കൈ അബ്ദുള്ള ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി ചിത്താരി, കെ പി അബ്ദുല്‍ റഹ് മാന്‍ സഖാഫി, കെ പി അഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഖാഫി ആറങ്ങാടി, പി കെ അബൂബക്കര്‍ ഹാജി, പി എം സി ഫക്‌റുദ്ധീന്‍, സി പി കരീം ഹാജി, നിര്‍മ്മാണ സമിതി അംഗങ്ങളായ സി പി അഹമ്മദ്, പി എ അമീര്‍ അസീസ് പാറപ്പള്ളി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു സത്താര്‍ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു
Post a Comment