NEWS UPDATE

6/recent/ticker-posts

എൺപത്തിയൊന്നിൻ്റെ നിറവിൽ ഗാനഗന്ധവൻ യേശുദാസിൻ്റെ മധുരമൂറുന്ന ഗാനോപഹാരം, “അമ്മേ, കന്യകമേരിയെ”

മയാമി: പതിറ്റാണ്ടുകളുടെ സംഗീത സൗഹൃദത്തില്‍ നിന്നും ഉതിര്‍ന്നു വീണ അപൂര്‍വ്വ ഗാന ശില്പം അമേരിക്കന്‍ ഐക്യനാടുകളില്‍ അണിഞ്ഞൊരുങ്ങുന്നു.[www.malabarflash.com]

പരിശുദ്ധ കന്യകാ മാതാവിന്റെ ഏറ്റവും പുതിയ ഭക്തിഗാനം, എണ്‍പത്തിയൊന്നിന്റെ നിറവില്‍ നില്‍ക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ സ്വരമാധുരിയില്‍ തരംഗിണി ഡിജിറ്റല്‍ ആഗോളതലത്തില്‍ പ്രകാശനം ചെയ്യുന്നു.

തരംഗിണിയുടെ ബാനറില്‍ പുറത്തിറങ്ങുന്ന ഈ ഗാനത്തിന്റെ പ്രത്യേകത, രചനയും സംഗീതവും ആലാപനവും അമേരിക്കന്‍ മണ്ണില്‍ അരങ്ങേറുന്നു എന്നതാണ്. അമ്മേ കന്യാ മേരിയേ എന്നലളിതവും ഭക്തിനിര്‍ഭരവുമായ ഈഗാനത്തിന്റെരചന നിര്‍വ്വഹിച്ചതു ഫ്‌ലോറിഡയിലെ ബുഹുമുഖ പ്രതിഭയായജോജോ വാത്യേലില്‍ ആണ്. ഗായകന്‍, ഗാനരചയിതാവ്, അഭിനേതാവ്, നാടകകൃത്ത്, നാടക സംവിധായകന്‍ എന്നീ വിവിധ ശീര്‍ഷകങ്ങളില്‍ അറിയപ്പെടുന്ന വ്യക്തിയാണു ജോജോ വാത്യേലില്‍.

നാലു പതിറ്റാണ്ടിലേറെ ഡോ.കെ ജെ യേശുദാസിന്റെ കൂടെ ലോകമെമ്പാടുമുള്ള സ്‌റ്റേജുകളില്‍ പ്രമുഖ ഗിറ്റാറിസ്റ്റായി തിളങ്ങിയ അതുല്യപ്രതിഭജോബി തുണ്ടത്തിലാണ് സംഗീതം പകര്‍ന്നത്. കൊച്ചില്‍ കലാഭവനിലും കൊച്ചിന്‍ സി. എ. സിയിലുമായി സംഗീത ജീവിതമാരംഭിച്ച ജോബി തുണ്ടത്തില്‍ ഇപ്പോള്‍ ഫ്‌ലോറിഡയില്‍ കോറല്‍ സ്പ്രിംഗ്സ്സ് ആരോഗ്യ മാതാവിന്റെ ദേവാലയത്തില്‍ കൊയര്‍ മാസ്റ്ററായി സേവനം അനുഷ്ഠിച്ചു വരുന്നു. ഭക്തിഗാന രംഗത്തു തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രസിദ്ധ സംഗീത സംവിധായകന്‍ ജോണി തുണ്ടത്തിലിന്റെ സഹോദരനാണ്ജോബി തുണ്ടത്തില്‍.

കൊറോണയുടെ കരാളഹസ്തങ്ങളില്‍പ്പെട്ടുഴലുന്ന മാനവരാശിക്ക് ഈ അപൂര്‍വ്വ സംഗമം പ്രത്യാശക്കു വഴിയൊരുക്കുമെന്നതില്‍ സംശയില്ല. ഗാനഗന്ധര്‍വ്വന്റെ എണ്‍പത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് 2021 ജനുവരി മാസത്തില്‍ തരംഗിണി ഡിജിറ്റല്‍ ഈ ഗാനം ആഗോളതലത്തില്‍ പ്രകാശനം ചെയ്യുന്നതാണ്.

Post a Comment

0 Comments