Top News

കർഷകർക്ക് ഐക്യദാർഢ്യവുമായി എസ് എസ് ഫിന്റെ ജയ് കിസാൻ പ്രധിഷേധ റാലി

മുള്ളേരിയ: കോർപറേറ്റുകൾക്ക് തീറെഴുതുന്ന കർഷക ബില്ലുകൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കർഷക ഐക്യദാർഢ്യ ജയ് കിസാൻ പ്രധിഷേധ റാലി എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ കമ്മിറ്റി മുള്ളേരിയ ടൗണിൽ സംഘടിപ്പിച്ചു.[www.malabarflash.com]

പുതിയ കാർഷിക നിയമം പിൻവലിക്കും വരെ സമരം ചെയ്യുന്ന കർഷകർക്ക് പൂർണ്ണമായും പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി ജുനൈദ് ഹിമമി ഗളിമുഖം പരിപാടി ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ ഫിനാൻസ് സെക്രട്ടറി ഹുസൈൻ കൊമ്പോട് അധ്യക്ഷത വഹിച്ചു.ഡിവിഷൻ സെക്രട്ടറിമാരായ സഫുവാൻ ഹിമാമി ആദൂർ, ഉമൈർ ഹിമമി ദേലംപാടി, നൗഷാദ് ഹിമമി മാസ്തിക്കുണ്ട്, അഷ്റഫ് സഖാഫി പള്ളപാടി റാഫി കാനക്കോട്, ഇസ്മായിൽ ആലൂർ തുടങ്ങിയവർ സംബന്ധിച്ചു.

ഹൊസങ്കടി: കോർപറേറ്റുകൾക്ക് തീറെഴുതുന്ന കർഷക ബില്ലുകൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത കർഷക ഐക്യദാർഢ്യ ജയ് കിസാൻ പ്രധിഷേധ റാലി എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ കമ്മിറ്റി ഹൊസങ്കടി ടൗണിൽ സംഘടിപ്പിച്ചു. 

ഡിവിഷൻ പ്രസിഡന്റ് നിയാസ് സഖാഫി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രെട്ടറിമാരായ ഫാറൂഖ് പൊസോട്ട് നംഷാദ് ബേക്കൂർ അഭിവാദ്യം അറിയിച്ചു .ഡിവിഷൻ സെക്രട്ടറിമാരായ അബ്ദുൽ ബാരി സഖാഫി ,മുഹമ്മദ് ഖാൻ ,അസീസ് ഗുഡ്ഡകേറി ,അൽത്താഫ് , സെക്ടർ, യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.ഡിവിഷൻ ജനറൽ സെക്രട്ടറി മുദ്ദസിർ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post