NEWS UPDATE

6/recent/ticker-posts

ദുബൈ ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടി രൂപ സമ്മാനം കോവിഡില്‍ ജോലി നഷ്ടമായ കാസറകോട് സ്വദേശിക്ക്

ദുബൈ: മഹാമാരി കാരണം ജോലി നഷ്ടപ്പെട്ടെങ്കിലും കാസര്‍കോട് സ്വദേശി നവ്‌നീത് സജീവനെ (30) ഭാഗ്യം കടാക്ഷിച്ചു. ഞായറാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ മെഗാ നറുക്കെടുപ്പില്‍ ഏഴര കോടിയോളം രൂപ (10 ദശലക്ഷം യുഎസ് ഡോളര്‍) ആണ് നവ്‌നീതിനെ തേടിയെത്തിയത്. ഇദ്ദേഹം സഹപ്രവര്‍ത്തകരും കൂട്ടുകാരുമായ നാലു പേരുമായി സമ്മാനത്തുക പങ്കിടും.[www.malabarflash.com]


അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന നവ്‌നീതിന് അടുത്തിടെ പിരിച്ചുവിട്ടതായി അറിയിച്ചു കമ്പനി നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് പിരീഡിലായിരുന്നു ഇപ്പോള്‍ ജോലി ചെയ്തിരുന്നത്. ഈ മസം 28 ന് നോട്ടീസ് പിരീഡിന്റെ കാലാവധി അവസാനിക്കും. 

പുതിയ ജോലി അന്വേഷണത്തിലായിരുന്നു ഇതുവരെ. ഒരിടത്ത് അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴായിരുന്നു നറുക്കെടുപ്പില്‍ സമ്മാനം നേടിയതായി ഡിഡിഎഫിന്റെ ഫോണ്‍ കോള്‍ ലഭിച്ചത്. ആദ്യം വിശ്വസി്ക്കാനേ സാധിച്ചില്ല. പിന്നീട് സന്തോഷം അടക്കാനായില്ല. ഉടന്‍ തന്നെ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. അവരും ഏറെ സന്തോഷിച്ചു. 

അബുദാബിയില്‍ താമസിക്കുന്ന നവ്‌നീത് നവംബര്‍ 22നായിരുന്നു നാല് പേരുമായി ചേര്‍ന്ന് സ്വന്തം പേരില്‍ 345 സീരീസിലെ മില്ലെനിയം മില്യനയര്‍ ടിക്കറ്റ് വാങ്ങിയത്.

നവ്‌നീതിന്റെ ഭാര്യ അബുദാബിയില്‍ ജോലി ചെയ്യുന്നു. ദമ്പതികള്‍ക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്. ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ നാട്ടില്‍ പോയിരുന്നില്ല.

ഡിഡിഎഫ് മെഗാ സമ്മാനം നേടുന്ന 171ാമത്തെ ഇന്ത്യക്കാരനാണു നവ്‌നീത്.
ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളില്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് അസ്‌ലമിന് മെഴ്‌സിഡസ് ആഡംബര കാര്‍ സമ്മാനം ലഭിച്ചു. കൂടാതെ, ഇന്ത്യക്കാരനായ രവി ജെറ്റിക്ക് ആഡംബര ബൈക്കും ലഭിച്ചു.

Post a Comment

0 Comments