NEWS UPDATE

6/recent/ticker-posts

കർണാടകയിൽ പശുക്കളെ മോഷ്​ടിച്ച്​ മാംസം വിറ്റ ബജ്​രംഗ്ദൾ നേതാവ് പിടിയിൽ

മംഗളൂരു: പശുക്കളെ മോഷ്​​ടിച്ച് കശാപ്പ് ചെയ്ത് ഗോമാംസം വിൽപന നടത്തിയ കേസിൽ ബജ്​രംഗ്ദൾ നേതാവ് പിടിയിൽ. ഗോവധ നിരോധന ബിൽ കർണാടകയിൽ നിയമസഭയിൽ പാസായതിെന്റെ വിവാദങ്ങൾക്കിടെയാണ് ഗോരക്ഷാ പ്രവർത്തകരെന്ന് അവകാശപ്പെടുന്ന തീവ്രഹിന്ദുത്വ സംഘടനയായ ബജ്​രംഗ്ദളിെൻറ പ്രവർത്തകൻ പശുക്കളെ മോഷ്​​ടിച്ച് മാംസം വിറ്റ കേസിൽ പിടിയിലാകുന്നത്. കാർക്കള ഡിവിഷൻ മുൻ കൺവീനർ അനിൽ പ്രഭുവാണ് അറസ്​റ്റിലായത്.[www.malabarflash.com]


പശുക്കളെ മോഷ്​​ടിക്കുന്നവർക്ക് ഇയാൾ സംരക്ഷണം നൽകിയിരുന്നതായാണ് പോലീസ് കണ്ടെത്തൽ. പോലീസ് അന്വേഷണത്തിൽനിന്നും ഒഴിവാക്കി തരാെമന്ന് വാഗ്ദാനം ചെയ്ത് പശുക്കളെ അറക്കുന്നതിനായി അനിൽ പ്രഭു പലർക്കായി പിന്തുണ നൽകിയിരുന്നു. ഇതിന് മറ്റുള്ളവരിൽനിന്നും പണവും വാങ്ങി. ഇത്തരത്തിൽ അനിൽ പ്രഭുവിെൻറ പിന്തുണയോടെ ഗോമാംസവും പശുവിന്റെ തലയുമായി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച കാർക്കള ഹഡ്കോ കോളനിയിലെ മുഹമ്മദ് യാസീൻ കഴിഞ്ഞ മാസം പോലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽനിന്നും ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ബജ്​രംഗ്ദൾ നേതാവിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയത്.

ഹെൽമറ്റില്ലാതെ ബൈക്കിൽ പോവുകയായിരുന്ന മുഹമ്മദ് യാസിനെ കാർക്കളയിൽ പോലീസ് തടഞ്ഞെങ്കിലും നിർത്താതെ പോയി. പിന്നീട് മറ്റൊരിടത്ത് ബൈക്ക് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. പോലീസ് നടത്തിയ പരിശോധനയിൽ ബൈക്കിൽനിന്നു പശുത്തലയും ഇറച്ചിയും കണ്ടെത്തി. തുടർന്ന് മുഹമ്മദ് യാസീനെയും സംഭവത്തിൽ ഉൾപ്പെടെ ജയന്തിനഗർ സ്വദേശിയായ ജീറിനെയും പിടികൂടി. അനിൽ പ്രഭുവാണ് തങ്ങളെ സഹായിച്ചതെന്നാണ് യുവാക്കൾ നൽകിയ മൊഴി. 

തുടർന്നാണ് പോലീസ് അനിൽ പ്രഭുവിനെ പിടികൂടിയത്. പൊതുഇടങ്ങളിൽനിന്നും പശുക്കളെ മോഷ്​ടിച്ച് അറുത്തശേഷം വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

Post a Comment

0 Comments