NEWS UPDATE

6/recent/ticker-posts

അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ

തി​രു​വ​ന​ന്ത​പു​രം: ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്​​ടി​ച്ച സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​​ൽ ഒന്നാം പ്രതി ഫാദർ തോമസ് എം. കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കുറ്റക്കാർ. തി​രു​വ​ന​ന്ത​പു​രം പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി ജഡ്ജി കെ. സനിൽ കുമാർ ആണ് വിധി പ്രഖ്യാപിച്ചത്.[www.malabarflash.com] 

സംഭവം നടക്കുമ്പോൾ തോമസ് കോട്ടൂർ കോട്ടയം ബി.സി.എം കോളജ് സൈക്കോളജി അധ്യാപകനും സിസ്റ്റർ സെഫി പയസ് ടെൻത് കോൺവെന്‍റ് ഹോസ്റ്റലിലെ താൽകാലിക ചുമതലക്കാരിയും ആയിരുന്നു.

അഭയ കേസ് അട്ടിമറിക്കുന്നതിനെതിരെ കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്‍റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. കേസിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട്​ നിരവധി സമരങ്ങൾ നടന്നു. സി.ബി.​ഐ  അന്വേഷണം ആവശ്യപ്പെട്ട്​ ആലുവായിലെ മൗണ്ട് കാർമൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസയുടേതടക്കം 34 നിവേദനങ്ങൾ മുഖ്യമന്ത്രിക്ക്​ ലഭിച്ചിരുന്നു. ഒടുവിൽ കേസന്വേഷണം സി.ബി.ഐക്ക്​ വിടാൻ കെ. കരുണാകരൻ സർക്കാർ തീരുമാനിക്കുകയും ​ചെയ്​തു.

സംസ്ഥാന സർക്കാരിന്‍റെ ശുപാർശയെത്തുടർന്ന് സി.ബി.ഐ അഭയ കേസന്വേഷണം ഏറ്റെടുത്തു. സി.ബി.ഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വർഗീസ് പി.തോമസിന്‍റെ നേതൃത്വത്തിൽ ആറുമാസം കൊണ്ട്​ നടത്തിയ അന്വേഷണത്തിൽ അഭയയുടെ മരണം കൊലപാതകമാണെന്ന്​ കണ്ടെത്തി. എന്നാൽ, പിന്നീട്​ സംഭവിച്ചത്​ സി.ബി.ഐയുടെ ചരിത്രത്തിൽ അന്നോളം കേട്ടു കേൾവിയില്ലാത്ത കാര്യങ്ങളായിരുന്നു. 

അഭയയുടെ മരണം ആത്മഹത്യയാക്കാൻ സി.ബി.ഐ എസ്.പി വി.ത്യാഗരാജൻ സമ്മർദ്ദം ചെലുത്തുകയും വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിക്കുകയും ചെയ്​തെന്ന്​ അന്വേഷണ ഉദ്യേഗസ്​ഥൻ വർഗീസ് പി. തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി. ത്യാഗരാജന്‍റെ ഇടപെടലിൽ പ്രതിഷേധിച്ച്​ വർഗീസ് പി. തോമസ് സർവീസിൽ നിന്ന്​ രാജിവെച്ചിരുന്നു. എം.പിമാർ പാർലമെന്‍റിൽ വിഷയം ഉന്നയിക്കുകയടക്കം ചെയതതോടെ അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

വിവാദങ്ങളെ തുടർന്ന്​ ത്യാഗരാജനെ അഭയക്കേസിന്‍റെ മേൽ നോട്ടത്തിൽ നിന്നും മാറ്റി. സി.ബി.ഐ ഡി.ഐ.ജി ആയിരുന്ന എം.എൽ ശർമയുടെ നേതൃത്വത്തിലുള്ള സംഘത്തിന്​ അന്വേഷണ ചുമതല നൽകി. സി.ബി.ഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്കോൺവെന്റിലെ കിണറ്റിൽ ജയ്‌പൂരിലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.

Post a Comment

0 Comments