Top News

പിറന്നാൾ ദിനത്തിൽ രജനികാന്തിന്റെ അണ്ണാത്തായുടെ കൂടുതൽ വിശേഷങ്ങളുമായി സംവിധായകൻ

ശനിയാഴ്ച സോഷ്യൽ മീഡിയ മുഴുവൻ തരംഗമായി നിൽക്കുകയായിരുന്നു തമിഴ് സൂപ്പർ താരം രജനികാന്തിന്റെ പിറന്നാൾ ആഘോഷങ്ങൾ. ബോളിവുഡ് മുതൽ ഇങ്ങു മോളിവുഡ് വരെയുള്ള താരങ്ങൾ രജനിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തി.[www.malabarflash.com]

എന്നാൽ പിറന്നാൾ ദിനത്തിൽ രജനി ആരാധർക്കർക്ക് ഏറെ ആവേശമായത് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ അണ്ണാത്തയുമായി ബന്ധപ്പെട്ട് വന്ന പുതിയ വാർത്തകളാണ്.

ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു, എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് പിന്നീട് നിർത്തി വച്ചു. എന്നാൽ ഇന്ന് ശിവ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കുമെന്നും, രജനികാന്ത് സിനിമയിൽ ഉടനെ തന്നെ ജോയിൻ ചെയ്യുമെന്നും അറിയിച്ചു. 

രജനികാന്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോയിലാണ് ശിവ ഇക്കാര്യം അറിയിച്ചത്. ഏതായാലും ഈ വാർത്ത ആരാധകരെ കൂടുതൽ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post