NEWS UPDATE

6/recent/ticker-posts

വിശുദ്ധ കഅബയുടെ വാതിൽ രൂപകൽപ്പന ചെയ്‌ത എൻജിനീയർ മുനീർ സാരി അൽ ജുന്തി അന്തരിച്ചു

മക്ക: വിശുദ്ധ കഅബയുടെ വാതിലുകൾ രൂപകൽപ്പന ചെയ്‌ത എൻജിനീയർ മുനിർ സാരി അൽ ജുന്തി അന്തരിച്ചു. ചികിത്സക്കായി ജർമനിയിലെത്തിയ അൽ-ജുന്തി അവിടെ വെച്ചാണ് മരിച്ചതെന്ന് ഹറം മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.[www.malabarflash.com]


1976 ൽ സഊദി ഭരണാധികാരിയായിരുന്ന ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജാവ് കഅബയുടെ വാതിലുകളിലെ പോറലുകൾ ശ്രദ്ധിക്കുകയും ശുദ്ധമായ സ്വർണ്ണം ഉപയോഗിച്ച് പുതിയ വാതിൽ നിർമിക്കാൻ നിർദേശിക്കുകയുമായിരുന്നു. വാതിലിന്റെ രൂപകൽപ്പനക്കായി അൽ ജുന്തിയെയാണ് തിരഞ്ഞെടുത്തത്.

വാതിലിന്റെ നിർമാണത്തിനായി പ്രത്യേക വർക്ക് ഷോപ്പ് ആരംഭിച്ച് പുതിയ സാങ്കേതിക രീതികൾ ഉപയോഗിച്ച് പ്രൊഫഷണൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ നിർമിക്കുകയുമായിരുന്നു. മക്കയിലെ സ്വർണപ്പണിക്കാരിൽ പ്രമുഖനായിരുന്ന അഹമ്മദ് ഇബ്രാഹിം 280 കിലോഗ്രാം ശുദ്ധമായ സ്വർണം ഉപയോഗിച്ച് പന്ത്രണ്ട് മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.

അഹ്മദ് ഇബ്രാഹിം, മുനീർ അൽ ജുന്തി, കാലിഗ്രാഫർ അഹ്മദ് ഇബ്രാഹിം എന്നിവരുടെ പേരുകൾ ആദര സൂചകമായി കഅബയുടെ വാതിലിൽ കൊത്തിവെച്ചിട്ടുണ്ട്.



Read more http://www.sirajlive.com/2020/12/20/461419.html

Post a Comment

0 Comments