Top News

വയനാട്ടില്‍ പോലീസും മാവോവാദികളുമായി ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്: വയനാട്ടില്‍ പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാള്‍ കൊല്ലപ്പെട്ടതായി സൂചന. പടിഞ്ഞാറത്തറയില്‍ ആണ് ഏറ്റുമുട്ടല്‍.[www.malabarflash.com]


പടിഞ്ഞാറത്തറയുടെയും ബാണസുരസാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണറിയുന്നത്‌.

ചൊവ്വാഴ്ച  പുലര്‍ച്ചെയാണ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

മരിച്ചത് മാവോയിസ്റ്റ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. പോലീസ് ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്തേക്ക് രാവിലെ മുതൽ പോലീസ് എത്തുന്നുണ്ട്. മാവോയിസ്റ്റ് സാമിപ്യം ഈ പ്രദേശങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post