NEWS UPDATE

6/recent/ticker-posts

പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാനെ പരിചയപ്പെടുത്തി ഹ്യുണ്ടായി

പുതിയ ഒരു മോഡലിനെ കൂടി തങ്ങളുടെ ഇലക്ട്രിക്ക് ശ്രേണിയിലേക്ക് ചേർത്തിരിക്കുകയാണ് ഹ്യുണ്ടായി. പുതിയ മിസ്ട്ര ഇലക്ട്രിക് സെഡാനെ ചൈനയിൽ നടക്കുന്ന ഗ്വാങ്‌ഷോ ഓട്ടോഷോയിലാണ് കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.[www.malabarflash.com]

മിഡ് സൈസ് സെഡാൻ വിഭാഗത്തിലാണ് ഈ ഇലക്ട്രിക് വാഹനം ഇടംപിടിക്കുന്നതെങ്കിലും ചൈനീസ് വിപണിക്കായി മാത്രമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മിസ്ട്ര ഇലക്ട്രിക് ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുന്നത് അടുത്ത വർഷത്തിന്റെ തുടക്കത്തോടെ ആയിരിക്കും. ഏകദേശം 520 കിലോമീറ്റർ മൈലേജാണ് സെഡാനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 

ഹ്യുണ്ടായിയുടെയും BAIC-ന്റെയും സംയുക്ത സംരംഭമായ ബീജിംഗ്-ഹ്യുണ്ടായിയാണ് മിസ്ട്ര നിർമിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്രോം ഫിനിഷ്, ഒഴുകുന്ന ബോഡി വർക്ക്, വലിയ ഫ്രണ്ട് ഗ്രിൽ എന്നിവയുള്ള സ്ലൈക്ക് സ്റ്റൈലിംഗാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. 2,770 മില്ലീമീറ്റർ നീളമുള്ള വീൽബേസ് ക്ലാസിലെ ഏറ്റവും മികച്ച ഇന്റീരിയർ സ്പേസാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു.

Post a Comment

0 Comments