Top News

33.2 ലക്ഷം രൂപ വില വരുന്ന വ്യാജ ഷവോമി ഉല്‍പന്നങ്ങള്‍ പിടികൂടി

33.2 ലക്ഷം രൂപയോളം വില വരുന്ന വ്യാജ ഷവോമി ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് മൊബൈല്‍ ബാക്ക് കെയ്‌സുകള്‍, ഹെഡ്‌ഫോണുകള്‍, പവര്‍ബാങ്കുകള്‍, ചാര്‍ജറുകള്‍, ഇയര്‍ഫോണുകള്‍ ഉള്‍പ്പടെ 3000 -ഓളം വ്യാജ ഉല്‍പന്നങ്ങളാണ് പിടികൂടിയതെന്ന് ഷാവോമി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.[www.malabarflash.com]

സംഭവത്തില്‍ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാജ എംഐ ഇന്ത്യ ഉല്‍പന്നങ്ങള്‍ വിറ്റ കടയുടമകളെയും പോലീസ് അറസ്റ്റ് ചെയ്തതായി കമ്പനി വ്യക്തമാക്കി. ഇവര്‍ ഇതിനോടകം നിരവധി അനധികൃത ഉല്‍പന്നങ്ങള്‍ വിപണിയില്‍ വിറ്റഴിച്ചിട്ടുണ്ടെന്നും ഷവോമി പറഞ്ഞു. 

കമ്പനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. ഇതിന് മുമ്പ് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നിന്നും പോലീസും കമ്പനി പ്രതിനിധികളും ചേര്‍ന്ന് ഷവോമിയുടെ വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post