Top News

ഭാര്യമാരുമൊത്തുള്ള കിടപ്പറ ദൃശ്യം തത്സമയം; ലക്ഷങ്ങൾ സമ്പാദിച്ച യുവാവ് അറസ്റ്റിൽ

ഭോപാൽ: ഭാര്യമാരുമായുള്ള കിടപ്പറ രംഗങ്ങൾ തൽസമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച ഭർത്താവ് പോലീസ് പിടിയിൽ. മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ 24 വയസ്സുകാരനാണ് കേസിൽ അറസ്റ്റിലായത്. യുവാവിന്റെ രണ്ടാം ഭാര്യയുടെ പരാതിയെ തുടർ‌ന്നാണ് അറസ്റ്റ്. ഇയാളിൽ നിന്നും 12 ലക്ഷം രൂപയും പോലീസ് കണ്ടെത്തി.[www.malabarflash.com]


വിവിധ ആപ്പുകളിലൂടെ യുവാവ് ഭാര്യമാരുമായുള്ള ലൈംഗികബന്ധം ലൈവ് സ്ട്രീം ചെയ്ത് ഇയാൾ പലപ്പോഴായി പണം നേടിയിട്ടുണ്ടെന്നു പോലീസ് പറയുന്നു. ലൈവ് സ്ട്രീമിങ് കാണുന്നതിന് 500 രൂപ മുതൽ 1000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡെമോ വിഡിയോയ്ക്ക് നൂറുരൂപയും ഈടാക്കി.

ഇങ്ങനെ ഒരു ദിവസം 4000 രൂപവരെ സമ്പാദിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നിരിക്കുന്നത്. കേവലം പത്താം ക്ലാസ് മാത്രമാണ് യുവാവിന്റെ വിദ്യഭ്യാസം. ഭാര്യമാരുടെ അറിവോടൂ കൂടിയായിരുന്നില്ല ഇയാളുടെ തട്ടിപ്പെന്നും റിപ്പോർട്ടുകളുണ്ട്.

Post a Comment

Previous Post Next Post