NEWS UPDATE

6/recent/ticker-posts

ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ അഗ്നിശമനസേനാംഗം മുങ്ങി മരിച്ചു

പ​ത്ത​നം​തി​ട്ട: റാ​ന്നി പെ​രു​നാ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​യാ​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഡി​ങ്കി ബോട്ട് മ​റി​ഞ്ഞ് അ​ഗ്നി ശ​മ​നസേ​നാം​ഗം മു​ങ്ങി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട ബ്രി​ഗേ​ഡി​ലെ ഫ​യ​ർ​മാ​ൻ തി​രു​വ​ന​ന്ത​പു​രം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ണ​ലു​വി​ളാ​കം ശ​ര​ത് ഭ​വ​നി​ൽ ആ​ർ.ആ​ർ. ശ​ര​ത് ആ​ണ് (30) മ​രി​ച്ച​ത്.[www.malabarflash.com]

വ്യാഴാഴ്ച  രാ​വി​ലെ പ​മ്പാ​ന​ദി​യി​ലെ മാ​ട​മ​ൺ പ​മ്പ് ഹൗ​സി​നു സ​മീ​പം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മാ​ട​മ​ൺ ചു​ര​പ്ലാ​ക്ക​ൽ വീ​ട്ടി​ൽ ശി​വ​നെ (55) ര​ക്ഷി​ക്കാ​ൻ ശ്ര​മ​ിക്കു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്തം.

ശി​വ​നെ വൈ​കു​ന്നേ​രം​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഡി​ങ്കി ബോ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ വ്യാഴാഴ്ച  വൈ​കു​ന്നേ​രം നാ​ലോ​ടെ ശ​ര​ത് അ​പ​ക​ട​ത്തി​ൽപ്പെടു​ക​യാ​യി​രു​ന്നു. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മു​ങ്ങി​യെ​ടു​ത്ത് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വെള്ളിയാഴ്ച  രാ​വി​ലെ പ​ത്ത​നം​തി​ട്ട ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റും.

2015ൽ ​ഫ​യ​ർ​ഫോ​ഴ്സി​ൽ നി​യ​മ​നം ല​ഭി​ച്ച​ത് മു​ത​ൽ ശ​ര​ത് പ​ത്ത​നം​തി​ട്ട യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സ്കൂ​ബാ ടീ​മി​ൽ അം​ഗ​മാ​യ ശ​ര​ത് വെ​ള്ള​ത്തി​ൽ വീ​ണ നി​ര​വ​ധി ആ​ളു​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
അ​ഖി​ല​യാ​ണ് ഭാ​ര്യ. മൂ​ന്ന് വ​യ​സു​ള്ള മ​ക​നു​ണ്ട്.

Post a Comment

0 Comments