Top News

ഭർത്താവിന്‍റെ മാതാപിതാക്കളുടെ വീട്ടിൽ കഴിയാൻ ഭാര്യക്ക് അവകാശമുണ്ട്; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഭർത്താവിന്‍റെ മാതാപിതാക്കളുടെ വീട്ടിൽ കഴിയാൻ ഭാര്യക്ക് നിയമപരമായി അവകാശമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് തരുൺ ബത്ര കേസിൽ സുപ്രധാന വിധി പ്രസ്താവിച്ചത്. [www.malabarflash.com]

നേരത്തെ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പ്രസ്താവിച്ച വിധി അസാധുവാക്കിയാണ് പുതിയ വിധി.

ഭർത്താവിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടിൽ താമസിക്കാൻ മരുമകൾക്ക് അവകാശമില്ലെന്നായിരുന്നു നേരത്തെയുള്ള വിധി. ഭാര്യക്ക് ഭർത്താവിന്‍റെ സ്വത്തിൽ മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു നേരത്തെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചത്. എന്നാൽ, ഇത് അസാധുവാക്കി മരുമകൾക്കും ഭർത്താവിന്‍റെ മാതാപിതാക്കളുടെ വസ്തുവിൽ അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു. 

Post a Comment

Previous Post Next Post