NEWS UPDATE

6/recent/ticker-posts

പെ​രി​യ ഇരട്ടക്കൊല: സി.​ബി.​ഐ​ക്ക് വി​ട്ട ഹൈ​കോ​ട​തി വി​ധിയിൽ സു​പ്രീം​കോ​ട​തി സ്റ്റേയില്ല

ന്യൂ​ഡ​ല്‍ഹി: സി.​പി.​എ​മ്മു​കാ​ര്‍ പ്ര​തി​ക​ളാ​യ കാ​സ​ര്‍കോ​ട്​ പെ​രി​യ ഇരട്ടക്കൊല കേസ് സി.​ബി.​ഐ​ക്ക് വി​ട്ട കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നൽകിയ ഹരജിയിൽ സു​പ്രീം​കോ​ട​തി സ്റ്റേയില്ല.[www.malabarflash.com] 

സർക്കാറിന്‍റെ അപ്പീൽ ഹരജിയിൽ സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചു. കേസിന്‍റെ അന്വേഷണ പുരോഗതി അറിയിക്കാൻ സി.ബി.ഐയോട് ആവശ്യപ്പെട്ട കോടതി നാലാഴ്ചക്കകം മറുപടി നൽകണമെന്നും നിർദേശിച്ചു.

2017 ഫെ​ബ്രു​വ​രി 17ന് ​സി.​പി.​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി അ​യ്യ​ങ്കാ​വ് വീ​ട്ടി​ല്‍ പീ​താം​ബ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ക്ര​മി​ക​ള്‍ ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും ത​ട​ഞ്ഞു​നി​ര്‍ത്തി വെ​ട്ടി​ക്കൊ​ന്നുവെന്നാണ് കേ​സ്. കേ​സി​ല്‍ 14 പ്ര​തി​ക​ളാ​ണു​ള്ള​ത്.

കേ​ര​ള പോലീസ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച കേ​സി​ല്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ഹൈ​കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സുപ്രീകോടതിയിൽ ബോ​ധി​പ്പി​ച്ചത്.

Post a Comment

0 Comments