വാഹനപ്രേമികൾ ആകാംഷയോടെ കാത്തിരുന്ന പുതിയ സ്‌കോഡ റാപ്പിഡ് ഓട്ടോമാറ്റിക് വേരിയൻറ് വിപണിയിലെത്തി. റൈഡർ പ്ലസ് വേരിയന്റിൽ എത്തിയിരിക്കുന്ന റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക്കിന്റെ ഡെലിവറി സെപ്റ്റംബർ 18 മുതൽ ആരംഭിക്കും.[www.malabarflash.com]
സ്കോഡയുടെ ഈ മോഡലിന് 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ 1.0 ടിഎസ്‌ഐ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 5,000-5,500 rpm-ൽ പരമാവധി 110 bhp പവറും 1,750-4,000 rpm-ൽ 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർഖ് കൺവെർട്ടർ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
16.24 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പുതിയ വേരിയന്റിൽ വാഗ്‌ദാനം ചെയ്യുന്നതെന്ന് സ്കോഡ അവകാശപ്പെടുന്നു. ഈ മോഡലിന് ഒരു മാനുവൽ സീക്വൻഷൽ ഷിഫ്റ്റ് ഫംഗ്ഷനും സ്പോർട്ട് മോഡും ഉണ്ട്. സ്കോഡ റാപ്പിഡ് ടിഎസ്ഐ പതിപ്പിന് പരമാവധി 195 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും.
ബ്ലാക്ക് സിഗ്നേച്ചർ ഗ്രിൽ, മോഡേൺ ക്രിസ്റ്റലിൻ എൽഇഡി, ക്വാർട്സ് കട്ട് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സിൽവർ ക്ലബർ അലോയ് വീലുകൾ, വിൻഡോയിൽ ക്രോം അലങ്കാരം, ബി-പില്ലറിൽ കറുത്ത അലങ്കാരം, ബോഡി കളർ ട്രങ്ക് സ്‌പോയിലർ എന്നിവയാണ് പുതിയ ഓട്ടോമാറ്റിക് വേരിയന്റിന്റെ സവിശേഷതകൾ.
9.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് സി-സെഗ്മെന്റ് സെഡാനെ ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതൊരു ഏകദേശ വിലയായിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചു കഴിഞ്ഞു.
0 Comments