Top News

റംസിയുടെ ആത്മഹത്യ: യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താൻ അന്വേഷണം

കൊട്ടിയം: വിവാഹത്തിൽനിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് കൊട്ടിയം സ്വദേശിയായ റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിലായ കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽനഗർ സ്വദേശി ഹാരീഷിന്റെ മാതാപിതാക്കൾ ഉൾപ്പടെയുള്ളവരെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം തുടങ്ങി.[www.malabarflash.com]

കഴിഞ്ഞദിവസം ഇവർ ആദിച്ചനല്ലൂരിലുള്ള ബന്ധുവീട്ടിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണസംഘം അവിടെയെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല ഇവർ ഒളിവിൽ പോയതാകാമെന്നാണ് പോലീസ് കരുതുന്നത്.

ഇവർ കോടതിയിൽ മുൻകൂർ ജാമ്യം തേടിയേക്കാമെന്ന നിഗമനത്തിെൻറ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ചാൽ കോടതിയെ ധരിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നൽകേണ്ട റിപ്പോർട്ടിനെക്കുറിച്ചും അന്വേഷണ സംഘം തീരുമാനം എടുത്തിട്ടുണ്ട്.

ഇവരുടെ ബന്ധുവായ സീരിയൽ നടിയെ ആദ്യം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇക്കഴിഞ്ഞ മൂന്നിനാണ് കൊട്ടിയത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണ്ടെത്തിയത്.

Post a Comment

Previous Post Next Post