NEWS UPDATE

6/recent/ticker-posts

ധനമന്ത്രി ഡോ. തോമസ്​ ഐസക്കിന്​ കോവിഡ്; പിണറായിയും കോടിയേരിയുമടക്കം സി.പി.എം നേതൃനിര ക്വാറൻറീനിൽ

തിരുവനന്തപുരം: ധനമന്ത്രി ഡോ. തോമസ്​ ഐസക്കിന്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ സി.പി.എം സംസ്​ഥാന നേതൃത്വത്തിൽ നേതാക്കളൊട്ടാകെ ക്വാറൻറീനിലേക്ക്​. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനും മുതിർന്ന പി.ബി അംഗം എസ്​. രാമചന്ദ്രൻ പിള്ളയുമടക്കം 18 മുതിർന്ന നേതാക്കളാണ്​ ക്വാറൻറീനിൽ പ്രവേശിച്ചത്​.[www.malabarflash.com]

ധനമന്ത്രിക്ക്​ ഞാറയാഴ്​ച നടത്തിയ ആൻറിജൻ ടെസ്​റ്റിലാണ്​ കോവിഡ്​ കണ്ടെത്തിയത്​​. തുടർന്നാണ്​ ഇക്കഴിഞ്ഞ സംസ്​ഥാന സെക്രട്ടേറിയറ്റ്​ യോഗത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത നേതാക്കളും എ.കെ.ജി സെൻററിൽ മന്ത്രിയോട്​ ഇട​പഴകിയ പ്രവർത്തകരും ജീവനക്കാരും ക്വാറൻറീനിൽ പ്രവേശിച്ചത്​. സെപ്​റ്റംബർ നാലിനായിരുന്നു​ സംസ്​ഥാന സെക്രട്ടേറിയറ്റ്​ യോഗം.

പിണറായി വിജയനും കോടിയേരി ബാലകൃഷ്​ണനും ഉൾപ്പെടെ 16 അംഗം സംസ്​ഥാന സെക്രട്ടേറിയറ്റാണ്​ സി.പി.എമ്മിന്​. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്​ണൻ, പി. കരുണാകരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, ടി.എം. തോമസ്​ ഐസക്​, എളമരം കരീം, എ.കെ. ബാലൻ, എം.വി. ഗോവിന്ദൻ, ബേബി ജോൺ, ആനത്തലവട്ടം ആനന്ദൻ, ടി.പി. രാമകൃഷ്​ണൻ, എം.എം. മണി, കെ.​െജ. തോമസ്​, കെ.എൻ. ബാലഗോപാൽ, പി. രാജീവ്​ എന്നിവർ അടങ്ങുന്നതാണ്​ സെക്രട്ടേറിയറ്റ്​. ഇതിൽ നേരത്തേ സ്വയം നിരീക്ഷണത്തിൽ പോയ മന്ത്രി എ.കെ. ബാലൻ മാത്രമാണ്​ സെക്രട്ടേറിയറ്റിൽ പങ്കെടുക്കാതിരുന്നത്​.

സെക്രട്ടേറിയറ്റ്​​ അംഗങ്ങളെ കൂടാതെ നിലവിൽ തിരുവനന്തപുരത്തുള്ള പി.ബി അംഗം എസ്​.രാമചന്ദ്രൻപിള്ളയും കേ​​ന്ദ്ര കമ്മിറ്റി അംഗങ്ങളായ മന്ത്രി കെ.കെ. ശൈലജയും കെ. രാധാകൃഷ്​ണനും സെക്രട്ടേറിയറ്റ്​ യോഗത്തിൽ പ​ങ്കെടുത്തിരു​ന്നു. അതേ സമയം മറ്റൊരു കേന്ദ്രകമ്മിറ്റി അംഗവും വനിത കമീഷൻ ചെയർപേഴ്​സണുമായ എം.സി. ജോസഫൈൻ പ​ങ്കെടുത്തിരുന്നില്ല.

കോവിഡ്​ വ്യാപനം സംസ്​ഥാനത്ത്​ അതിരൂക്ഷമാകവെ ഒരു രാഷ്​ട്രീയ പാർട്ടിയുടെ നേതൃനിര ഒട്ടാകെ ക്വാറൻറീനിൽ പ്രവേശിക്കേണ്ടിവരുന്നത്​ ഇതാദ്യം. ​സംസ്​ഥാന രാഷ്​ട്രീയത്തിൽ നിർണായകമായ സംഭവവികാസങ്ങൾ ഉരുത്തിരിയുമ്പോഴാണ്​ ഭരണത്തിന്​ നേതൃത്വം നൽകുന്ന സി.പി.എമ്മിന്​ പുതിയ പ്രതിസന്ധി.

ഇതോടെ സെപ്​റ്റംബർ 11ലെ അടുത്ത സംസ്​ഥാന സെക്രട്ടേറിയറ്റ്​ ചേരുന്നതും അനിശ്ചിതത്വത്തിലായി. പല സെക്രട്ടേറിയറ്റ്​ അംഗങ്ങളും സംഘടനകാര്യങ്ങൾക്കായി വിവിധ ജില്ലകളിലാണ്​.

Post a Comment

0 Comments