NEWS UPDATE

6/recent/ticker-posts

എം.സി ഖമറുദ്ദീനെതിരെ പാർട്ടി അച്ചടക്ക നടപടി; യു.ഡി.എഫ്​ ജില്ലാ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ നീക്കി, നിക്ഷേപകരു​ടെ പണം തിരിച്ചു കൊടുക്കണം

മലപ്പുറം: എം.സി ഖമറുദ്ദീൻ എം.എൽ.എ ഉൾപ്പെട്ട ഫാഷൻ ഗോൾഡ്​ തട്ടിപ്പിൽ നടപടികളുമായി മുസ്​ലിം ലീഗ്​ സംസ്ഥാന നേതൃത്വം. ഖമറുദ്ദീനെതിരെ നടപടിയെടുക്കാൻ ലീഗ്​ നേതൃത്വം തീരുമാനിച്ചു. യു.ഡി.എഫ്​ ജില്ലാ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ ഖമറുദ്ദീനെ നീക്കി. കാസർകോ​ട്ടെ ലീഗ്​ നേതാക്കളുമായി ചർച്ച ചെയ്​താണ്​ തീരുമാനമുണ്ടായത്​.[www.malabarflash.com]

സെപ്​റ്റംബർ 30നകം എം.എൽ.എയുടെ നിക്ഷേപങ്ങളും ബാധ്യതകളും സംബന്ധിച്ച്​ ലീഗ്​ നേതൃത്വം കണക്കെടുക്കും. ആറ്​ മാസത്തിനകം നിക്ഷേപകർക്ക്​ പണം തിരികെ നൽകണമെന്ന്​ ഖമറുദ്ദീനോട്​ ആവശ്യപ്പെടാനും യോഗത്തിൽ ധാരണയായതായി മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി കെ.പി.എ മജീദ്​ അറിയിച്ചു.

എം.സി. ഖമറുദ്ദീന്‍ എംഎല്‍എയുമായി ഫോണില്‍ സംസാരിച്ചു. വിമര്‍ശനങ്ങളും പരാതികളും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. നിക്ഷേപകരുടെ തുക നഷ്ടം വരാതെ സംരക്ഷിക്കും. ഇക്കാര്യത്തിനാണ് ലീഗ് മുന്‍ഗണന നല്‍കുന്നത്. എംസി ഖമറുദ്ദീന്റെ നിലവിലെ ബാധ്യതകളും ആസ്തികളും സംബന്ധിച്ച് ഈമാസം 30 ന് മുന്‍പായി കണക്കെടുപ്പ് നടത്തി വിവരം നല്‍കണം. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള തുക എംസി ഖമറുദ്ദീന്റെ ആസ്തി വിറ്റ് ആറുമാസത്തിനുള്ളില്‍ നല്‍കണം. ഇത് സംബന്ധിച്ച സെറ്റില്‍മെന്റിന് ജില്ലാ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയെ ചുമതലപ്പെടുത്തിയതായും ലീഗ് നേതൃത്വം അറിയിച്ചു.


ആസ്തിയും കടബാധ്യതയും എത്ര വീതമുണ്ടെന്ന് നേതൃത്വത്തെ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ഉള്ള ആസ്തി ഉപയോഗപ്പെടുത്തി നിക്ഷേപകരുടെ പണം നല്‍കണം. പണം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ ബന്ധുക്കളുടെ കൈയില്‍ നിന്നോ അഭ്യുദയകാംക്ഷികളില്‍ നിന്നോ പണം സ്വരൂപിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തുക പൂര്‍ണമായും നല്‍കണമെന്നും ലീഗ് നേതൃത്വം നിര്‍ദേശിച്ചു.

Post a Comment

0 Comments