Top News

ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

കണ്ണൂര്‍: ശരീരത്തില്‍ കയറിയ ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരില്‍പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

വ്യാഴാഴ്ച രാവിലെയാണ് സംഭവം. പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാല് വേദന മാറ്റാനെന്ന പേരിലാണ് അന്‍പതുകാരനായ ഇബ്രാഹിം ഇവരുടെ വീട്ടിലെത്തിയത്. സിദ്ധനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post