Top News

കിസ്സ സാംസ്‌കാരിക സമന്വയം കാഞ്ഞങ്ങാട് പാചക വാതക കണക്ഷനും സ്റ്റൗവും നൽകി

കാഞ്ഞങ്ങാട്: കിസ്സ സാംസ്‌കാരിക സമന്വയം കാഞ്ഞങ്ങാട് പാചക വാതക കണക്ഷനും സ്റ്റൗവും നൽകി. മസ്തിഷ്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ വീട്ടിലാണ് പാചക വാതക കണക്ഷനും ഗ്യാസ് സ്റ്റൗവും നൽകിയത്.[www.malabarflash.com]
കിസ്സ സാംസ്കാരിക സമന്വയം ഏറ്റെടുത്തു നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സഹായം എത്തിച്ചത്. കുടുംബത്തിന് ഒരുമാസത്തേക്ക് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളും കൈമാറി.

കിസ്സ ചെയർമാൻ അഡ്വ. സി ഷുക്കൂർ, ട്രഷറർ ബി ബി ജോസ്, ഭാരവാഹികളായ അഡ്വ. എം ആശാലത, അബ്ദുൽ ജലീൽ, സലാം കേരള, ജി എച്ച് എസ് ബല്ല ഈസ്റ്റ്‌ പി ടി എ പ്രസിഡന്റ്ണ്ട് അഡ്വ പി വേണുഗോപാൽ, ഹെഡ് മാസ്റ്റർ ജോയ്, രാജൻ കുളത്തുങ്ങാൽ, മുരളി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post