Top News

കാസറകോട് ചേംബർ ഓഫ് കൊമേഴ്സ് പുരസ്കാരങ്ങൾ നൽകി

കാസറകോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പുരസ്‌കാരങ്ങള്‍ നല്‍കി
കാസറകോട്: ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രഖ്യാപിച്ച തേജസിനി പുരസ്‌കാരങ്ങള്‍ നല്‍കി. ലോക്ക് ഡൗണ്‍ കാലയളവില്‍ ചെയ്ത സേവനങ്ങള്‍ മാനിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലുള്ളവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.[www.malabarflash.com]


ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ ഉല്‍ഘാടനം ചെയ്തു. കാസറകോട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി മുഹമ്മദലി ഫത്താഹ് അധ്യക്ഷനായിരുന്നു.

കെ.യു. രാംദാസ് തൃക്കരിപ്പൂര്‍, നിഷആന്റണി കാഞ്ഞങ്ങാട്, കെ.എസ് സാലി കീഴൂര്‍ ഉദുമ, നിസാര്‍ അല്‍ഫ കാസറകോട്, അര്‍ഷാദ് വൊര്‍ക്കാടി മഞ്ചേശ്വരം എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്

സി.എല്‍ ഹമീദ് ,സാഹിദ് മെട്രോ ,മുഹമ്മദ് ഹാഷിം, അബ്ദുല്ല പടിഞ്ഞാര്‍, എം തുളസിധരന്‍ ,ബാബുരാജ്, ശരീഫ്, എം.പി അബ്ദുല്‍ കരീം, എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post