Top News

കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിധ്യമെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഈസില്‍)ല്‍ സാന്നിധ്യം ശക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാര്‍ലിമന്റില്‍ ബി ജെപി എം പി വിനയ് സഹസ്രബുദ്ധയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി കിഷന്‍ റെ മറുപടി നല്‍കുകയായിരുന്നു.[www.malabarflash.com]

കേരളം അടക്കം 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലു ഐ എസ് സാന്നിധ്യമുണ്ട്. ഈസില്‍ ബന്ധമുള്ള 122 പേരെ ഈ സംസ്ഥാനങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്‍ ഐ എ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളാണ് ലിസ്റ്റില്‍ എടുത്തു പറയുന്നത്. ഇതില്‍ ഏറ്റവും സ്വാധീനമുള്ളതായി പറുന്നത് കേരളത്തിന്റെ പേരാണ്. സൈബര്‍ മേഖല സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഭീകരര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ട്. ഈസില്‍ പ്രവര്‍ത്തനത്തില്‍ രാജ്യത്താകെ 17 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Post a Comment

Previous Post Next Post