ഇരവപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ബൈക്കിൽ കടത്തിക്കൊണ്ടുപോയ ശേഷം പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് വഴിയിൽ ഉപേക്ഷിച്ചു കടന്ന യുവാവിനെ അറസ്റ്റ് ചെയ്തു.പുന്തലത്താഴം വസൂരി ചിറ ടാഗോർ നഗർ 60 ചൂരാങ്ങിൽ വീട്ടിൽ നിധിൻ (22-അപ്പു) ആണ് അറസ്റ്റിലായത്.[www.malabarflash.com]
കഴിഞ്ഞ 13നാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് വഴിയിൽ ഉപേക്ഷിച്ചു കടന്ന പെൺകുട്ടിയെ പട്രോളിങ് നടത്തുകയായിരുന്ന പിങ്ക് പോലീസ് കണ്ടെത്തി.
കഴിഞ്ഞ 13നാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് വഴിയിൽ ഉപേക്ഷിച്ചു കടന്ന പെൺകുട്ടിയെ പട്രോളിങ് നടത്തുകയായിരുന്ന പിങ്ക് പോലീസ് കണ്ടെത്തി.
ഇരവിപുരം എസ്.എച്ച്.ഒ വിനോദ് കുമാറിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ കവിതാ ജങ്ഷനിൽനിന്ന് പിടികൂടുകയായിരുന്നു. എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ജി.എസ്.ഐ സുതൻ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ രാജേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment