NEWS UPDATE

6/recent/ticker-posts

ബളാൽ കോട്ടക്കുന്ന് ഉരുൾ പൊട്ടൽ; കേന്ദ്ര സർവകലാശാല ജിയോളജി സംഘം പഠനം നടത്തി

രാജപുരം: ബളാൽ കോട്ടക്കുന്നിൽ ശനിയാഴ്ച്ച ഉരുൾ പൊട്ടിയ പ്രദേശം കേന്ദ്ര സർവകലാശാല ജിയോളജി വിഭാഗം സന്ദർശിച്ചു. വകുപ്പ് മേധാവി ഡോ. പ്രതീഷ്, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്.[www.malabarflash.com] 

നാലു ദിവസമായി മേഖലയിൽ പെയ്യുന്ന കനത്ത മഴയും, അറുപതു ഡിഗ്രിയോളം വരുന്ന പ്രദേശത്തിൻറെ ചരിവും, റോഡിന് വീതികൂട്ടിയപ്പോൾ ഉണ്ടായ ബലക്ഷയവും ആവാം അപ്രതീക്ഷിതമായ ഈ പ്രതിഭാസത്തിന് കാരണം എന്നാണ്‌ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

2018 നു ശേഷം കേരളത്തിലെ ഭൗമഘടനയിലും കാലാവസ്ഥയിലും ഉണ്ടായിട്ടുള്ള വ്യതിയാനത്തെ കുറിച്ച് സർവകലാശാല ജിയോളജി വിഭാഗം ഇതിനോടകം തന്നെ സമഗ്ര പഠനം ആരംഭിച്ചിട്ടുണ്ട്. 

 മലേഷ്യയിലുള്ള കർട്ടിൻ സർവകലാശാലയുമായി ചേർന്ന്, പശ്ചിമ ഘട്ടത്തിലെ ഉരുൾ പൊട്ടൽ , ഭൂകമ്പ സാധ്യതകൾ എന്നിവയെ കുറിച്ചും ഡിപ്പാർട്ടമെന്റ് നിലവിൽ പഠനങ്ങൾ നടത്തുന്നുണ്ട് , നിലവിലെ സാഹചര്യം കണക്കിലെടുത്തു കാസറകോട്  ജില്ലയിൽ കൂടുതൽ പര്യവേഷണങ്ങൾ നടത്താൻ വാഴ്സിറ്റി പദ്ധതിയിടുന്നുമുണ്ട്. 

 കൂടാതെ, കാസറകോട് ജില്ലക്കായുള്ള ഒരു ഭൂഗർഭജല വിനിയോഗ സംവിധാനത്തിന്റെ കരട് പ്രൊജക്റ്റ് ഡിപ്പാർട്മെൻറ് അടുത്തിടെ ആരംഭിച്ചിട്ടുമുണ്ട്.

കഴിഞ്ഞ മാസം ചാർജ്ജെടുത്ത പുതിയ വൈസ് ചാൻസിലർ പ്രൊഫ. എച്ച്. വെങ്കിടേശ്വരലുവിന്റെ നേതൃത്വത്തിൽ സർവകലാശാല നടപ്പിലാക്കുന്ന സമഗ്ര സാമൂഹിക പ്രതിബദ്ധത പരിപാടികളിൽ ഉൾപ്പെടുത്തി കൂടുതൽ തുടർ പഠനങ്ങളും നടത്താൻ സംഘം ഒരുങ്ങുകയാണ്

Post a Comment

0 Comments