Top News

17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മകന് ഒത്താശ; പിതാവ് അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു കർ‍ണാടകയിലേക്കു കടത്തി മാസങ്ങളോളം പീഡിപ്പിച്ച യുവാവിന്റെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് മയ്യിൽ കടൂർ സ്വദേശിയും ബസ് ഉടമയുമായ ബാലകൃഷ്ണ(53)നെ പിടികൂടിയത്. 11 മാസം മുൻപ് വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ സ്വന്തം മകനെ സഹായിച്ചതിനാൽ മാസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒന്നാം പ്രതിയായ മയ്യിൽ കടൂർ സ്വദേശി അഷിത്ത് പാലി (20)നെ കർണാടക ബൽത്തങ്ങാടിയിൽവച്ച് ഒരു മാസം മുൻപേ പോലീസ് പിടികൂടിയിരുന്നു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച മറ്റു 2 ബന്ധുക്കളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്നു പ്രതിയുടെ പിതാവ് കാസർകോട്, വടകര, പയ്യന്നൂർ എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എല്ലാവരെയും പിടികൂടിയത്. 17കാരിയെ പ്രണയം നടിച്ച് തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിലായി ഒളിച്ചു താമസിപ്പിച്ചാണ് യുവാവ് പീഡിപ്പിച്ചത്. തമിഴ്‌നടൻ വിജയിയുടെ കടുത്ത ആരാധകനായതിനാൽ യുവാവിനെ തേടി വിവിധ സിനിമാ ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് ആദ്യം അന്വേഷണം നടന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെ ലക്ഷക്കണക്കിനു ഫോൺ വിളികൾ കൂടി പരിശോധിക്കുകയും, വിവിധ സംസ്ഥാനങ്ങളിൽ പോയി അന്വേഷണം നടത്തിയുമാണ് ഒടുവിൽ പ്രതികളെല്ലാം പോലീസ് വലയിലായത്.

Post a Comment

Previous Post Next Post