NEWS UPDATE

6/recent/ticker-posts

ഒളിച്ചോടി വിവാഹിതരായ ദമ്പതികള്‍ ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുത്ത 23 പേര്‍ക്ക് കോവിഡ്

ഉദുമ: വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒളിച്ചോടി വിവാഹിതരായ ദമ്പതികള്‍ക്കടക്കം 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഉദുമ പഞ്ചായത്ത് പരിധിയിലാണ് സംഭവം.[www.malabarflash.com]

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഉദുമയിലെ യുവാവും കാമുകിയും ഈ മാസം രണ്ടാം തീയ്യതിയാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ഒളിച്ചോടി മുളിയാറിലെ ഒരു ആരാധനാലയത്തില്‍ വെച്ച് വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഉദുമയിലെ വരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കോവിഡ് പരിശോധന നടത്തിയത്. 

ഫലം പോസിററീവായതോടെ ദമ്പതികളും കല്ല്യാണ ചടങ്ങില്‍ പങ്കെടുത്ത വരന്റെ വീട്ടുകാരും സുഹൃത്തുക്കളും സ്രവം പരിശോധന നടത്തി. ഈ പരിശോധനയിലാണ് 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Post a Comment

0 Comments