Top News

വ്യാജപേരിൽ കോവിഡ് പരിശോധന; കെ. എം അഭിജിത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: കെ.എസ്. യു സംസ്ഥാന അധ്യക്ഷൻ കെ. എം അഭിജിത്തിനെതിരെ പോലീസ് കേസെടുത്തു. വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന പരാതിയിലാണ് കേസ്. ആൾമാറാട്ടം, പകർവ്യാധി നിയന്ത്രണ നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.[www.malabarflash.com] 

വ്യാജ പേരും മേല്‍വിലാസവും നല്‍കി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെതിരെ തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വേണുഗോപാലൻ നായർ ആണ് പോലീസിൽ പരാതി നൽകിയത്.

കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്‍റെ പരാതി. പോത്തൻകോട് പഞ്ചായത്തിലെ തച്ചംപള്ളി പോലുള്ള വാർഡിൽ വന്ന് ജില്ലക്കാരനല്ലാത്ത അഭിജിത്ത് കോവിഡ് പരിശോധന നടത്തിയെന്നത് ദുരൂഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആരോപിച്ചു.

സുഹൃത്ത് ബാഹുൽ കൃഷ്ണയാണ് പേര് നല്‍കിയതെന്നും അതാണ് പേര് തെറ്റായി വരാന്‍ കാരണമെന്നുമാണ് അഭിജിത്തിന്‍റെ വിശദീകരണം. താൻ അഭിജിത്തിന്‍റെ പേര് മാറ്റി നൽകിയിട്ടില്ലെന്നും ക്ലറിക്കൽ തെറ്റ് കൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്നും കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ പറഞ്ഞു.

Post a Comment

Previous Post Next Post