ഇതേത്തുടര്‍ന്ന് ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്കാന് പ്രേരിപ്പിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഫോണ്‍ സന്ദേശങ്ങളും കത്തുകളും മുഖേന ഭീഷണികള്‍ ലഭിച്ചതായാണ് ബേക്കലിനു സമീപം കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാല്‍ പോലീസിനെ അറിയിച്ചത്. ഫോണ്‍ സന്ദേശം ലഭിച്ച നമ്പറുകളുടെയും കത്തുകളുടെയും വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. കാസറകോട്ടെ ബന്ധുവിന്റെ കടയിലും വീട്ടിലും ചിലര്‍ നേരിട്ടെത്തി ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ 24നും 25നുമാണ് ഭീഷണിക്കത്തുകള്‍ ലഭിച്ചത്.
നേരത്തേ മജിസ്ട്രേറ്റിനും പോലീസിനും നല്കിയ മൊഴികള്‍ കോടതിയില്‍ തിരുത്തിപ്പറഞ്ഞാല്‍ പാരിതോഷികമായി ലക്ഷങ്ങള്‍ നല്‍കാമെന്നും കോട്ടിക്കുളത്തെ സ്ഥലത്ത് വീടുവച്ചുനല്കാമെന്നും വാഗ്ദാനം ലഭിച്ചതായി വിപിന്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബന്ധുവിനെ നേരിട്ടുചെന്നു കണ്ടവരാണ് ഈ വാഗ്ദാനം നല്‍കിയത്.
കഴിഞ്ഞ ജനുവരി മുതല്‍ തനിക്കുമേല്‍ ഇവരുടെ കടുത്ത സമ്മര്‍ദം തുടരുന്നുണ്ട്. എന്നാല്‍ നല്കിയ മൊഴി മാറ്റിപ്പറയാന്‍ തയാറല്ലെന്ന് അവരെ അറിയിച്ചതോടെയാണ് പ്രലോഭനങ്ങളുടെ സ്വഭാവം മാറി ഭീഷണിയായത്.
എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളില്‍നിന്നു പോസ്റ്റ് ചെയ്ത കത്തുകളാണ് ലഭിച്ചത്. കുടുംബത്തിലെ ബന്ധുക്കളുടെ വിലാസത്തിലാണ് കത്തുകള്‍ ലഭിച്ചത്. ഭീഷണി ബന്ധുക്കളിലേക്ക് വ്യാപിപ്പിക്കുന്നത് തന്റെ മേലുള്ള സമ്മര്‍ദം കൂട്ടുമെന്നു കരുതിയാകണം ഇതെന്നും വിപിന്‍ലാല്‍ പറയുന്നു.
0 Comments