Top News

കോവിഡ് ചികിത്സയിലായിരുന്ന കോട്ടിക്കുളത്തെ വീട്ടമ്മ മരിച്ചു; കാസര്‍കോട് മരിച്ചവരുടെ എണ്ണം 30 ആയി

കാസര്‍കോട്: ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉദുമ കോട്ടിക്കുളം ജുമാ മസ്ജിദിന് സമീപം പി എം മന്‍സിലിലെ ബീഫാത്തിമ (85) ആണ് മരിച്ചത്. ഇതോടെ ജില്ലയിലെ മരണസംഖ്യ 30 ആയി.[www.malabarflash.com]

കോവിഡ് ബാധിച്ച് 16 ദിവസം മുൻപാണ് നാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് കൊണ്ടു പോയത്. വ്യാഴാഴ്ചയടക്കം രണ്ട് പ്രാവശ്യം നടത്തിയ പരിശോധനയിലും കോവിഡ് പോസ്റ്റീവായിരുന്നു.
ഭര്‍ത്താവ്: പരേതനായ പാക്യാര മുഹമ്മദ് കുഞ്ഞി. മക്കള്‍: മൂസ, അബ്ദുല്‍ സലാം. ഖദീജ, ആമിന, സുഹറ.
മരുമക്കള്‍: ഷെരീഫ്, അബ്ദുള്ള (ഇരുവരും ബേക്കല്‍.) ഉബൈദ് (കളനാട്).
അതേസമയം കഴിഞ്ഞ ദിവസം പൈവളിക തിമരടുക്കയിലെ അബ്ബാസ് (74) മരിച്ചിരുന്നു. പനി ബാധിച്ച് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ ആൻ്റിജന്‍ പരിശോധനയില്‍ കോവിഡ് ഫലം ലഭിച്ചിരുന്നു. ഇന്ന് മരിച്ച ബീഫാത്തിമയുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Post a Comment

Previous Post Next Post