Top News

ചെമ്പരിക്ക ഖാസിയുടെ കൊലപാതകം: അധികൃതരുടെ നിസ്സംഗതയ്‌ക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ 'ഓണ്‍ലൈന്‍ പ്രതിഷേധ ക്യാമ്പയിന്‍' സംഘടിപ്പിക്കുന്നു

കാസര്‍കോട്: ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിലും കേസ് കാര്യക്ഷമമായി അന്വേഷിച്ചു സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിലും അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിസ്സംഗതയില്‍ പ്രതിഷേധിച്ചും കേസന്വേഷണം എത്രയും വേഗം ഉന്നതതലത്തിലുള്ള പുതിയ സി ബി ഐ ടീമിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ടും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ 'ഓണ്‍ലൈന്‍ പ്രതിഷേധ ക്യാമ്പെയിന്‍' സംഘടിപ്പിക്കുന്നു.[www.malabarflash.com]

പ്രതിഷേധം വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ ആഹ്വാനം ചെയ്തു. 

കഴിഞ്ഞ പത്ത് വര്‍ഷമായി ഖാസി കേസില്‍ നീതി പുലര്‍ന്നു കാണാനായി സമസ്തയടക്കമുള്ള സംഘടനകളും കുടുംബാംഗങ്ങളും അക്ഷമരായി കാത്തിരിക്കുകയാണ്. അതിനായി വിവിധ സമര-പ്രക്ഷോഭ പരിപാടികള്‍ നടന്നു. സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനുള്ള സിബിഐ ശ്രമം രണ്ട് വട്ടം കോടതി തള്ളിയതാണ്. 

മൂന്നാമതായി സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ഖാസിയുടെ മകന്‍ കൊടുത്ത ഹരജി കോടതിയില്‍ വിചാരണ ഘട്ടത്തിലാണ്. സംഭവം കൊലപാതകമാണെന്ന കാര്യത്തില്‍ സമസ്തയ്ക്ക് സംശയമില്ല. അത് തെളിയിക്കാനുള്ള ഏത് നീക്കത്തിനും സമസ്തയുടെ പൂര്‍ണ പിന്തുണയുണ്ടാകുംമെന്നും കെ ആലിക്കുട്ടി മുസ്ലിയാര്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post