Top News

ജില്ലയുടെ വികസനത്തിന് വ്യവസായികൾ ഒന്നിക്കുന്നു കാസർകോട് ഡവലപ്മെന്റ് ഫോറം നിലവിൽ വന്നു

കാസർകോട്: കാസർകോടിന്റെ സമഗ്ര വികസത്തിനായ് വൻ പദ്ധതികൾ കൊണ്ട് വരുന്നതിനും സർക്കാറിൽ സമ്മർദ്ധം ചെലുത്തുന്നതിനുമായി കാസർകോട് വികസന ഫോറം എന്ന പേരിൽ കൂട്ടായ്മ രൂപികരിച്ചു.[www.malabarflash.com]

കുടുതൽ പേർക്ക് തൊഴിൽ നൽകുന്നതിനായി ടെക്സ്റ്റൽസ് ഫാക്ടറി ആരംഭിക്കാൻ യോഗത്തിൽ തിരുമാനമായി. സർക്കാർ തലത്തിൽ
ജില്ലയിൽ നിന്നും കൂടുതൽ ഉദ്യോഗസ്ഥരെ സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതിനും ഹെൽപ്പ് ഡെസ്ക് ആരംഭിക്കാനും തിരുമാനമായി.

ഭാരവാഹികൾ: ഡോ എൻ എ മുഹമ്മദ് (ബോർഡ് ചെയർമാൻ), ഡോ പി എ ഇബ്രാഹിം ഹാജി (പ്രസിഡണ്ട്), എൻ എ അബൂബക്കർ (ജന സെക്രട്ടറി), കുദ്രോളി അബ്ദുൽ റഹിമാൻ (ട്രഷറർ), യു കെ യുസഫ് (ഓർഗനൈസിഗ് സെക്രട്ടറി), യഹ്യ തളങ്കര, അബ്ദുൽ ലത്തീഫ് ഉപ്പള, ഡോ എം പി ഷാഫി ഹാജി, ഉസ്മാൻ ഹാജി തെരുവത്ത് (വൈ പ്രസിഡണ്ട്), ഡോ അബൂബക്കർ കുറ്റിക്കോൽ, റഫീഖ് കേളോട്ട് (സെക്രട്ടറി)

Post a Comment

Previous Post Next Post