NEWS UPDATE

6/recent/ticker-posts

സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് ഓഗസ്റ്റ് 5ന് അവതരിപ്പിക്കും

സാംസങ് ഗാലക്‌സി നോട്ട് 20 സീരിസ് സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 5ന് പുറത്തിറങ്ങും. ഗാലക്‌സി നോട്ട് 20 സീരിസ് സ്മാര്‍ട്ട്‌ഫോണുകള്‍ വലിയ സ്‌ക്രീനുകളും, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ പാനലുകള്‍, വിപണിയിലെ ഏറ്റവും മികച്ച ക്യാമറകള്‍, ഫ്‌ലാഗ്ഷിപ്പ് ഗ്രേഡ് പെര്‍ഫോമന്‍സ് എന്നീ സവിശേഷതകളോടെയായിരിക്കും പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.[www.malabarflash.com]

സാംസങ് ഗാലക്സി നോട്ട് 20 സ്മാര്‍ട്ട്‌ഫോണിന്റെ യാതൊരു വിവരങ്ങളും കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഗാലക്സി നോട്ട് 20 സീരീസില്‍ മൂന്ന് പുതിയ ഫോണുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാലക്സി നോട്ട് 20, ഗാലക്സി നോട്ട് 20 പ്ലസ്, ഗാലക്സി നോട്ട് 20 അള്‍ട്രാ എന്നീ ഡിവൈസുകളാണ് സീരിസില്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ സീരിസില്‍ രണ്ട് ഗാലക്സി നോട്ട് സ്മാര്‍ട്ട്ഫോണുകള്‍ മാത്രമേ ഉണ്ടാകൂ.

ഗാലക്സി നോട്ട് 20 സ്മാര്‍ട്ട്‌ഫോണില്‍ 6.4 ഇഞ്ച് മുതല്‍ 6.7 ഇഞ്ച് വരെ വലിപ്പമുള്ള ഡിസ്പ്ലേ ഉണ്ടായിരിക്കും. ഗാലക്സി നോട്ട് 20 അള്‍ട്രയ്ക്ക് 7 ഇഞ്ചിന് അടുത്ത് വരെ വലിപ്പമുള്ള ഡിസ്‌പ്ലെ ഉണ്ടായിരിക്കും.

എക്സിനോസ് 992 SoCയോ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പ്രോസസറോ ആയിരിക്കും പുതിയ ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത്. 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള മികച്ച പെര്‍ഫോമന്‍സ് തരുന്ന ഫ്‌ലാഗ്ഷിപ്പായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 13 മെഗാപിക്‌സല്‍, 12 മെഗാപിക്‌സലും അള്‍ട്രാവൈഡ് ക്യാമറകളുമായിട്ടാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നത്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടാവുക.

Post a Comment

0 Comments