Top News

ജിദ്ദയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ തീപ്പിടിത്തം; രക്ഷാപ്രവര്‍ത്തനത്തിനിടെ സുരക്ഷാ സൈനികന്‍ മരിച്ചു

ജിദ്ദ: സഊദി അറേബ്യയിലെ ജിദ്ദയില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ തീപ്പിടിത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മരിച്ചു.[www.malabarflash.com]

ജിദ്ദ ഗവര്‍ണറേറ്റിലെ തെക്കന്‍ പ്രദേശത്തെ മാര്‍ക്കറ്റിലാണ് ഞായറാഴ്ച തീപിടുത്തമുണ്ടായത്. രക്ഷാ ദൗത്യത്തിലേര്‍പ്പെട്ട മുഹമ്മദ് അബ്ദുല്ല അല്‍ തഖാഫിയാണ് മരിച്ചതെന്ന് മക്ക പ്രവിശ്യാ സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഉത്മാന്‍ അല്‍ ഖര്‍നി പറഞ്ഞു.

കനത്ത ചൂടാണ് തീ പടരാന്‍ കാരണം. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തീയണക്കുകയായിരുന്നു. നിരവധി കടകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമായതായും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Post a Comment

Previous Post Next Post