Top News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കടന്ന മൂന്നു തടവുകാര്‍ക്കെതിരെ പോലീസിന്റെ ലുക്കൗട്ട് നോട്ടിസ്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കടന്നുകളഞ്ഞ മൂന്നു തടവുകാര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.[www.malabarflash.com] 

ബേപ്പൂര്‍ ചെറുപുരക്കല്‍ ഷഹല്‍ അബുല്‍ഗഫൂര്‍ (40), മട്ടാഞ്ചേരി ജൂതപ്പറമ്പ് ബസാര്‍ റോഡ്, നിസാമുദീന്‍ (24), അമ്പായത്തോട്, മിച്ചഭൂമി കോളനിയിലെ ആഷിഖ് (29) എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഇവരെ കണ്ടെത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 9497987180, 0495 2357691

ജൂലൈ 22നാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ത്രത്തില്‍ നിന്നും പോലീസിന്റയും സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് തടവുകാര്‍ കടന്നത്. കുറ്റവാളികളെ പാര്‍പ്പിക്കുന്ന മൂന്നാം വാര്‍ഡിലെ പ്രത്യേക സെല്ലില്‍ നിന്നാണ് ഇവര്‍ പുറത്ത് ചാടിയത്.

മട്ടാഞ്ചേരി സ്വദേശിയായ നിസാമുദ്ദീന്‍ എറണാകുളത്തെ ഒരു കൊലക്കേസിലും പ്രതിയാണ്. ഏത് ബൈക്കിന്റേയും പൂട്ട് പൊളിക്കുന്നതിലും ഇായാള്‍ വിദഗ്ധന്‍ ആണെന്നാണ് പോലീസ് പറയുന്നത്.

Post a Comment

Previous Post Next Post