Top News

പാലത്തായി പീഡനം: വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു

പാനൂര്‍:  ബിജെപി നേതാവ് പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിപുലീകരിച്ചു. കാസര്‍കോട് എസ് പി. ഡി ശില്‍പ, കണ്ണൂര്‍ നാര്‍ക്കോട്ടിക് എസ്.പി രീഷ്മ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരണം.[www.malabarflash.com]

പാലത്തായിയിലെ നാലാംക്ലാസുകാരിയെ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിരുന്നു. 

വനിത ഐ.പി.എസ് ഓഫിസറെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതാണ് നല്ലതെന്ന് പ്രോസിക്യൂഷന്റെ അഭിപ്രായം അംഗീകരിച്ചാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.

കേസില്‍ പത്മരാജന് ജാമ്യം ലഭിച്ചത് വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Post a Comment

Previous Post Next Post