NEWS UPDATE

6/recent/ticker-posts

കുവൈത്തില്‍ വന്ദേഭാരത് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചു; കുടുങ്ങി പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള വന്ദേഭാരത്​ വിമാനങ്ങൾക്ക്​ അനുമതി നിഷേധിച്ചു. വ്യാഴാഴ്ച  പോകേണ്ടിയിരുന്ന ഇൻഡിഗോയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കുകയായിരുന്നു. വിമാനത്താവളത്തിലെ തിരക്ക്​ ചൂണ്ടിക്കാട്ടിയാണ്​ അനുമതി നിഷേധിച്ചത്​. ഇതോടെ നൂറ് കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്.[www.malabarflash.com]

വന്ദേഭാരത് മിഷന്‍റെ നാലാം ഘട്ടത്തിൽ 101 വിമാനങ്ങളാണ് കുവൈത്തിൽ നിന്ന് ചാർട്ടർ ചെയ്തത്. ഇതെല്ലാം സ്വകാര്യ കമ്പനികളായ ഇൻഡിഗോ, ഗോ എയർ എന്നിവരെയാണ് ഏൽപ്പിച്ചത്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ എയർ ഇന്ത്യയായി രുന്നു സർവ്വീസ് നടത്തിയത്. കുവൈത്ത് വിമാനത്താവളത്തിലെ തിരക്ക് കാരണമാണ് നിലവിലെ തീരുമാനമെന്നാണ് പറയുന്നത്.

പക്ഷേ, കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച്​ ഇന്ത്യൻ കമ്പനികൾക്ക്​ മാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ്​ പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന സൂചന. സ്വകാര്യ കമ്പനികൾക്ക്​ അവസരം നൽകു​മ്പോള്‍ തുല്യ പരിഗണന കുവൈത്തി കമ്പനികൾക്കും നൽകണമെന്നാണ്​ ആവശ്യം. 

അതേസമയം, പെട്ടെന്ന്​ സർവീസ്​ മുടങ്ങിയത്​ നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. യാത്രയ്ക്ക്​ തയാറായി വിമാനത്താവളത്തിലെത്തിയവരും പ്രയാസത്തിലായി.

Post a Comment

0 Comments