NEWS UPDATE

6/recent/ticker-posts

ഹജ്ജ് 2020: വിശുദ്ധ കഅബയുടെ കിസ്‌വ ഉയര്‍ത്തി കെട്ടി; ഹാജിമാര്‍ക്ക് കഅബ തൊടുന്നതിനും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും അനുമതിയില്ല

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് മുന്നോടിയായി വിശുദ്ധ കഅബാലയത്തെ അണിയിച്ചിരിക്കുന്ന കിസ്‌വ ഉയര്‍ത്തികെട്ടി. എല്ലാ വര്‍ഷവും ഹജ്ജിന്റെ മുന്നോടിയായി നടക്കാറുള്ള പതിവ് രീതി അനുസരിച്ചാണ് ഇത്തവണയും കിസ്‌വ ഉയര്‍ത്തികെട്ടിയത്.[www.malabarflash.com]

ഇരുഹറം കാര്യ മന്ത്രാലയ മേധാവി ഡോ. അബ്ദുള്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസിന്റെ മേല്‍നോട്ടത്തില്‍ കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സിലെ ജീവനക്കാരാണ് മൂന്ന് മീറ്റര്‍ ഉയരത്തില്‍ കിസ്‌വ ഉയര്‍ത്തികെട്ടുന്ന ജോലികള്‍ നിര്‍വ്വഹിച്ചത്. കിസ്‌വയുടെ ശുചിത്വം കാത്തു സൂക്ഷിക്കുന്നതിനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുമാണ് ഉയര്‍ത്തി കെട്ടുന്നത്.

ഉയര്‍ത്തികെട്ടിയ കിസ്‌വയുടെ ഭാഗത്ത് വെളുത്ത നിറത്തിലുള്ള കോട്ടണ്‍ തുണികൊണ്ടാണ് മറച്ചിരിക്കുന്നത്. കഅബയുടെ നാല് ഭാഗത്തും വെളുത്ത കോട്ടണ്‍ തുണികള്‍ കൊണ്ട് മറച്ചിട്ടുണ്ട്. ദുല്‍ഹിജ്ജ ഒന്പതിന് ഹാജിമാര്‍ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനത്തില്‍ സംഗമിക്കുന്ന ദിവസമാണ് കഅബാലയത്തെ എല്ലാ വര്‍ഷവും പുതിയ കിസ്‌വ അണിയിക്കുക.

കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഹജ്ജിനെത്തുന്ന ഹാജിമാര്‍ക്ക് കഅബ തൊടുന്നതിനും ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിനും അനുമതിയുണ്ടാകില്ല.


Post a Comment

0 Comments