Top News

കുവൈത്തില്‍ ജൂലയ് 17 മുതല്‍ പള്ളികളില്‍ ജുമുഅ പുനരാരംഭിക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂലയ് 17 വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ജുമുഅ നമസ്‌കാരം പുനരാരംഭിക്കുക.[www.malabarflash.com]

ജുമുഅ തുടങ്ങുന്നതിന് വേണ്ട എല്ലാവിധ സഹായങ്ങളും ആരോഗ്യ മന്ത്രാലയം മതകാര്യ മന്ത്രാലയത്തിനു ഉറപ്പ് നല്‍കി. രാജ്യത്ത് കൊറോണ വൈറസ് പശ്ച്ചാത്തലത്തില്‍ മാര്‍ച്ച് 13 മുതലാണു ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന നടത്തുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 

ഇതിനു ശേഷം കഴിഞ്ഞ മാസം 10 മുതല്‍ അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ക്ക് മാത്രമായി പള്ളികള്‍ തുറന്നു നല്‍കിയിരുന്നു.

Post a Comment

Previous Post Next Post