Top News

മഞ്ചേശ്വരത്ത് അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; ഒരാൾ അറസ്റ്റിൽ

കാസറകോട്:  മഞ്ചേശ്വരത്ത് അപകടത്തിൽപ്പെട്ട കാറിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മൊർത്തണ നച്ചിലപദവിലെ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്.[www.malabarflash.com]

ചൊവ്വാഴ്ച  മഞ്ചേശ്വരം പോലീസ് പിൻതുടരുന്നതിനിടെയാണ് ഹുസൈൻ യാത്ര ചെയ്ത കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ മൂന്ന് കവറുകളിലായി സൂക്ഷിച്ച ഒൻപതര കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്. 

വണ്ടിയിലുണ്ടായിരുന്ന ഹുസൈൻ രക്ഷപ്പെട്ടിരുന്നു. ആളെ തിരിച്ചറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിൽ മൊർത്തണയിൽ വെച്ചാണ് പ്രതി പിടിയിലായത്.

Post a Comment

Previous Post Next Post