NEWS UPDATE

6/recent/ticker-posts

എയർപോർട്ടിലെ പരിശോധനയെ കുറിച്ച് ആശങ്ക ഉയർത്തി എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരന്‍റെ മരണം

മുംബൈ: നൈജീരിയയിലെ ലാഗോസിൽനിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ മരിച്ചു.[www.malabarflash.com]

അസാധാരണ സാഹചര്യത്തിലുള്ള മരണം കോവിഡ് പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ നടത്തുന്ന പരിശോധനയെ കുറിച്ച് ആശങ്ക ഉയർത്തുന്നതാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

യാത്രക്കാരൻ വിമാനത്തിനുള്ളിൽ വിറക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. തുടർന്ന് തനിക്ക് മലേറിയ ഉണ്ടെന്ന് യാത്രക്കാരൻ വിമാന ജീവനക്കാരെ അറിയിച്ചു. ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട ഇയാൾക്ക് ഓക്സിജൻ ലഭ്യമാക്കുകയും ചെയ്തു.

എന്നാൽ, ഏതാനും സമയത്തിന് ശേഷം യാത്രക്കാരന് അസുഖം വർധിക്കുകയും മരിക്കുകയുമായിരുന്നു. മൂക്കിലൂടെ രക്തസ്രാവവുമുണ്ടായി. പുലർച്ചെ 3.40ഓടെയാണ് വിമാനം മുംബൈയിൽ ഇറങ്ങിയത്.

യാത്രക്കാരന്‍റെ മരണം കോവിഡ് സമയത്തെ വിമാന യാത്രയെ കുറിച്ച് ആശങ്ക ഉയർത്തുകയാണ്. കടുത്ത അസുഖമുള്ളയാൾക്ക് എങ്ങിനെ വിമാനയാത്രക്ക് അനുവാദം ലഭിച്ചെന്ന ചോദ്യമാണുയരുന്നത്.

അതേസമയം, അസാധാരണമായി ഒന്നുമില്ലെന്നും സാധാരണ സാഹചര്യത്തിലാണ് യാത്രക്കാരന്‍റെ മരണമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Post a Comment

0 Comments