NEWS UPDATE

6/recent/ticker-posts

86 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വൈ​ദി​ക​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ശ​ങ്ക​യൊ​ഴി​യാ​തെ കേ​ര​ളം. സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച 86 പേ​ർ​ക്കു കൂ​ടി രോഗം സ്ഥി​രീ​ക​രി​ച്ചു.[www.malabarflash.com]

മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നു​ള്ള 15 പേ​ർ​ക്കും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​ള്ള 10 പേ​ർ​ക്കും കാസറകോട് ജി​ല്ല​യി​ൽ നി​ന്നു​ള്ള ഒൻപത് പേ​ർ​ക്കും കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്നു​ള്ള എട്ട് പേ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള ഏഴ് പേ​ർ​ക്കും (ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞു) കോ​ട്ട​യം, തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ആറ് പേ​ർ​ക്ക് വീ​ത​വും പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അഞ്ച് പേ​ർ​ക്ക് വീ​ത​വും എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്നു​ള്ള മൂന്ന് പേ​ർ​ക്കും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ൽ 46 പേ​ർ വി​ദേ​ശ​ത്തു​നി​ന്നും (കു​വൈ​റ്റ്-21, യു​എ​ഇ-16, സൗ​ദി അ​റേ​ബ്യ-6, മാ​ലി​ദ്വീ​പ്-1, ഖ​ത്ത​ർ-1, ഒ​മാ​ൻ-1) 26 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ (മ​ഹാ​രാ​ഷ്ട്ര-9, ത​മി​ഴ്നാ​ട്-7, ക​ർ​ണാ​ട​ക-5, ഡ​ൽ​ഹി-3, ഗു​ജ​റാ​ത്ത്-1, രാ​ജ​സ്ഥാ​ൻ-1) നി​ന്നും വ​ന്ന​താ​ണ്.

12 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ 6 പേ​ർ​ക്കും മ​ല​പ്പു​റം ജി​ല്ല​യി​ലെ 4 പേ​ർ​ക്കും കാസറകോട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ ഒ​രാ​ൾ​ക്ക് വി​ത​വു​മാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം ബാ​ധി​ച്ചു.

ഇ​തി​ൽ ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി​യാ​യ റ​വ. ഫാ. ​കെ.​ജി. വ​ർ​ഗീ​സി​ന് (77) കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

അ​തേ​സ​മ​യം രോ​ഗം സ്ഥി​രി​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 19 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. കോ​ട്ട​യം, കാസറകോട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഏ​ഴു പേ​രു​ടെ വീ​ത​വും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള രണ്ടുപേ​രു​ടെ​യും പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രു​ടെ വീ​ത​വും പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 774 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 627 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി.

Post a Comment

0 Comments