Top News

സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ത്യൻ ഡോക്ടർ മരണപ്പെട്ടു

ദമാം: സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ത്യൻ ഡോക്ടർ മരണപ്പെട്ടു. കിഴക്കൻ സൗദിയിലെ ജുബൈലിൽ ശിഫ മെഡിക്കൽ സെന്ററിലെ നേത്ര രോഗ വിദഗ്‌ധൻ ഡോക്ടർ നവാസ് ആണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. 47 വയസായിരുന്നു.[www.malabarflash.com]

ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം പെരുമാറ്റം കൊണ്ട് ജുബൈലിൽ ഏവർക്കും പ്രിയങ്കരനായ ഡോക്ടറായിരുന്നു. മലയാളികളടക്കം നിരവധി പേർ നേത്ര ചികിത്സക്കായി ഇദ്ദേഹത്തെയാണ് സ്ഥിരമായി കണ്ടിരുന്നത്.

കോവിഡ് വൈറസ് ബാധയേറ്റു ഏറെ ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന് പ്ലാസ്‌മ ചികിത്സ നടത്തിയെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. അൽഫിയയാണ് ഭാര്യ. ഹസനൈൻ, ഹംസ എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post