Top News

ഐ സി എഫിന്റെ ചിറകിലേറി ആശ്വാസ തീരത്ത്; ആദ്യ ചാർട്ടേഡ് വിമാനം നാടണഞ്ഞു

കോഴിക്കോട്: മഹാമാരിയുടെ ദുരിത വർത്തമാനങ്ങൾക്കിടയിൽ ഐ സി എഫിന്റെ ചിറകിലേറി അവർ 180 പേർ ആശ്വാസതീരമണഞ്ഞു. ഒമാനിൽ നിന്നുള്ള സംഘടനയുടെ ചാർട്ടേർഡ് വിമാനം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഐ സി എഫിന് അനുവദിച്ച നാല് ചാർട്ടേഡ് വിമാനങ്ങളിൽ ആദ്യത്തേതാണ് ദൗത്യം പൂർത്തിയാക്കിയത്.[www.malabarflash.com]

പതിനൊന്ന് ഗർഭിണികളും ചികിത്സ ആവശ്യമുള്ള 42 രോഗികളും സന്ദർശന വിസയിൽ എത്തി ഒമാനിൽ കുടുങ്ങിയ 50 പേരും തൊഴിൽ നഷ്ടപ്പെട്ട 48 പ്രവാസികളും അടങ്ങുന്ന സംഘമാണ് ആദ്യവിമാനത്തിൽ എത്തിയത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പടെയുള്ളവയും ഐ സി എഫ് ഒരുക്കിയിരുന്നു. ഐ സി എഫ് വിമാനത്തില്‍ 15 ശതമാനം യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റ് നൽകി. 10 ശതമാനം മുതല്‍ 50 ശതമാനം വരെ നിരക്കിളവും മറ്റു യാത്രക്കാര്‍ക്ക് അനുവദിച്ചിരുന്നു.

വിമാന സർവീസിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് ജീവകാരുണ്യ സാമൂഹിക സേവനരംഗങ്ങളിൽ മിഡിൽ ഈസ്റ്റിൽ മികച്ചു നിൽക്കുന്ന ഐ സി എഫ് പ്രവാസികളുടെ രക്ഷാദൗത്യം ഏറ്റെടുത്തത്. സംഘടനയുടെ കീഴിൽ ചാർട്ടർ ചെയ്ത അടുത്ത വിമാനങ്ങൾ ഈ മാസം ഒമ്പത്, 11 തീയതികളിൽ കോഴിക്കോട്ടെത്തും. ഒരു സർവീസിന് തീയതി ലഭിച്ചിട്ടില്ല.

കുവൈത്ത്, ഷാർജ, ദുബൈ എന്നിവിടങ്ങളിൽ നിന്നാണ് അടുത്ത വിമാനങ്ങൾ. നാല് ഫ്ലൈറ്റുകൾക്ക് പുറമെ വിവിധ സ്വകാര്യ ട്രാവൽസ് മുഖേനെയും ഐ സി എഫ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് സർവീസ് നടത്തും.

Post a Comment

Previous Post Next Post