Top News

നിരീക്ഷണത്തിലിരിക്കെ മരിച്ച ഇരിക്കൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് മരണം 19 ആയി

കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 9ന് മുംബൈയില്‍ നിന്നും എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന്‍(70) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്.[www.malabarflash.com]

ജൂണ്‍ 9ന് ട്രെയിന്‍ വഴി മുബൈയില്‍ നിന്നും കണ്ണൂരില്‍ എത്തിയതാണ് ഹുസൈന്‍. 10ആം തീയതി പനിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ എത്തിച്ചു. ഇവിടെ നിന്നും പരിശോധനയ്ക്കായി സ്രവം ശേഖരിച്ചു. വിദ്ഗ്ധ ചികിത്സയാക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

ജണ്‍ 11ന് രാത്രി ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ട് അത്യാസന്നനിലയിലായി. രത്രി 11.15ഓടെ മരണം സംഭവിക്കുകയായിരുന്നു. പരിശോധനയില്‍ ഹൃദയസ്തംഭനം സംഭവിച്ചതായി വ്യക്തമായി.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി.

Post a Comment

Previous Post Next Post